എറണാകുളത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ജീവനുള്ള പുഴുവിനെ ലഭിച്ചു

എറണാകുളത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ജീവനുള്ള പുഴുവിനെ ലഭിച്ചു

കൊച്ചി: എറണാകുളത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ജീവനുള്ള പുഴുവിനെ ലഭിച്ചെന്ന് പരാതി. ഇന്നലെ രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് പുഴുവിനെ കണ്ടത്. പത്തടിപ്പാലം സെയിന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ജീവനുള്ള പുഴുവിനെ ലഭിച്ചത്.

മുട്ടക്കറിയില്‍ നിന്നാണ് പുഴുവിനെ ലഭിച്ചത്. ഭക്ഷണത്തില്‍ പുഴു ഇഴയുന്നതിന്റെ വീഡിയോ ഭക്ഷണം കഴിച്ചവര്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഭക്ഷണം ഹോട്ടല്‍ ജീവനക്കാര്‍ എടുത്തുകൊണ്ടുപോകുകയായിരുന്നു.

സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനും കളമശേരി മുന്‍സിപാലിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.