യുഡിഎഫ് തൂത്തുവാരും; മികവുറ്റ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് രാഹുല്‍ ഗാന്ധി

യുഡിഎഫ് തൂത്തുവാരും; മികവുറ്റ  സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് രാഹുല്‍ ഗാന്ധി

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ത്ഥി നിര്‍ണയം സുതാര്യമാക്കണമെന്ന് യുഡിഎഫ് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

അനുഭവ സമ്പത്തുളളവരും യുവതയും ചേരുന്ന സ്ഥാനാര്‍ത്ഥി പട്ടിക വേണം തയാറാക്കേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ താഴെതട്ടിലുളള ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി കോണ്‍ഗ്രസ് പ്രകടന പത്രിക തയാറാക്കണം. ജനങ്ങളിലെ വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് ജനപ്രതിനിധികളുടെ പ്രഥമ കടമയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയതാണ് രാഹുല്‍ ഗാന്ധി. പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ വച്ച് തന്നെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗുമായുളള സീറ്റ് വിഭജനം സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.