ചക്കക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍

ചക്കക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍

ഇടുക്കി: ജനവാസ മേഖലയില്‍ ഇറങ്ങി വീണ്ടും ചക്കക്കൊമ്പന്‍. ചിന്നക്കനാല്‍ സിംങ്കുകണ്ടത്ത് ഇന്നലെ രാത്രിയോടെയാണ് ആന എത്തിയത്. രാത്രിയില്‍ തുരത്തി ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ആന ജനവാസ മേഖലയിലേക്കും കൃഷിയിടത്തിലേക്കും നീങ്ങുകയായിരുന്നു.

പുലര്‍ച്ചെയോടു കൂടിയാണ് ആന മടങ്ങിയത്. പ്രദേശത്ത് കൃഷി വിളകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ആന ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് എത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.