വിഴിഞ്ഞം ടിപ്പര്‍ അപകടം; അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം ടിപ്പര്‍ അപകടം; അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പറില്‍ നിന്ന് കല്ലു വീണ് മരിച്ച ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ നഷ്ടപരിഹാരം നല്‍കും. ഒരുകോടി രുപയാണ് ധനസഹായം നല്‍കുക. അനന്തുവിന്റെ കുടുംബത്തെ നേരില്‍ കണ്ടാണ് ഇക്കാര്യം അറിയിച്ചത്.

ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് പരിക്കേറ്റ അനന്തു ഇക്കഴിഞ്ഞ 19നാണ് മരിച്ചത്. വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറില്‍ നിന്നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ തലയില്‍ കല്ല് തെറിച്ചുവീണത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.