എസ്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് അവസാനിക്കും; ഫല പ്രഖ്യാപനം മെയ് രണ്ടാം വാരം

എസ്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് അവസാനിക്കും; ഫല പ്രഖ്യാപനം മെയ് രണ്ടാം വാരം

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് അവസാനിക്കും. സാമൂഹ്യ ശാസ്ത്രമാണ് അവസാന പരീക്ഷാ വിഷയം. 4,27,105 വിദ്യാർഥികൾ ഇത്തവണ പരീക്ഷ എഴുതിയത്.

ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ടു ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക.70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ.

തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രവർത്തനം. നാളെയാണ് പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.