തോമസ് ഐസക്കിന് വേണ്ടിയുള്ള പ്രചാരണം പോരാ; നേതാക്കൾ തമ്മിൽ കയ്യാങ്കളി

തോമസ് ഐസക്കിന് വേണ്ടിയുള്ള പ്രചാരണം പോരാ; നേതാക്കൾ തമ്മിൽ കയ്യാങ്കളി

പത്തനംതിട്ട: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം കാര്യക്ഷമമല്ലെന്ന പേരിൽ നേതാക്കൾ തമ്മിൽ കയ്യാങ്കളി. ഇന്നലെ രാത്രി നടന്ന യോഗത്തിലാണ് സംഭവം. മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണു നാടകീയ സംഭവങ്ങൾ.

എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക്കിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നേതാക്കളിൽ ചിലർ ഉഴപ്പുന്നതായി വിമർ‌ശനം ഉയർത്തിയത് മുൻ എംഎൽഎ കൂടിയായ നേതാവാണ്. യോഗത്തിന് ശേഷം പുറത്തിറങ്ങുന്നതിനിടയിൽ ഇദേഹത്തെ പാർട്ടിയുടെ ട്രേഡ് യൂണിയൻ ജില്ലാ നേതാവ് അസഭ്യം പറഞ്ഞു കയ്യേറ്റം ചെയ്തെന്നാണ് ആരോപണം.

അടിയേറ്റ് നിലത്ത് വീണ നേതാവ് തിരികെ ഓഫിസിൽ കയറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്ന് ഒഴിയുകയാണെന്ന് കാണിച്ച് കത്ത് നൽകി. സംഭവത്തെക്കുറിച്ച് ജില്ലാ നേതൃത്വത്തിനു പരാതിയും നൽകി. മറ്റുള്ളവർ ഇടപെട്ട് സ്ഥിതി ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ബഹളം അൽപ്പനേരം നീണ്ടുനിന്നു. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ പാർട്ടി നേതൃത്വം ഇതുവരെയും തയ്യാറായിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.