വീണ്ടും കാട്ടാനയുടെ ആക്രമണം: വയനാട്ടില്‍ സ്ത്രീ കൊല്ലപ്പെട്ടു

വീണ്ടും കാട്ടാനയുടെ ആക്രമണം: വയനാട്ടില്‍ സ്ത്രീ കൊല്ലപ്പെട്ടു

കല്‍പ്പറ്റ: വയനാട്, മലപ്പുറം അതിര്‍ത്തിയായ പരപ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്ക്ക കോളനിയിലെ താമസക്കാരിയായ മിനിയാണ് മരിച്ചത്.

ഭര്‍ത്താവിനൊപ്പം കാട്ടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് സംഭവം. മിനിയുടെ ഭര്‍ത്താവ് സുരേഷിന് ഗുരുതരമായി പരുക്കേറ്റു. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.