സപ്ലൈകോ ഈസ്റ്റര്‍, റംസാന്‍, വിഷു ചന്തകള്‍ ഇന്ന് മുതല്‍

സപ്ലൈകോ ഈസ്റ്റര്‍, റംസാന്‍, വിഷു ചന്തകള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റര്‍, റംസാന്‍, വിഷു ചന്തകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളില്‍ ചന്ത പ്രവര്‍ത്തിക്കില്ല.

ഏപ്രില്‍ 13 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. താലൂക്കില്‍ ഒരു സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിലാണ് ചന്ത.

മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, അപ്ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പ്പനശാലകളിലും വിലക്കിഴിവില്‍ സാധനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.