കാട്ടാന വീണ്ടും ജീവനെടുത്തു: കൊല്ലപ്പെട്ടത് തേനെടുക്കാന്‍ പോയ സ്ത്രീ; ഭര്‍ത്താവിന് ഗുരുതര പരിക്ക്

കാട്ടാന വീണ്ടും ജീവനെടുത്തു: കൊല്ലപ്പെട്ടത് തേനെടുക്കാന്‍ പോയ സ്ത്രീ;  ഭര്‍ത്താവിന് ഗുരുതര പരിക്ക്

നിലമ്പൂര്‍: വയനാട്-മലപ്പുറം അതിര്‍ത്തി വനമേഖലയില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പന്‍പാറ കാട്ടുനായ്ക്ക കോളനിയിലെ മിനി(45) ആണ് കൊല്ലപ്പെട്ടത്.

ചാലിയാറിന്റെ കരയില്‍ നിന്ന് പത്ത് കിലോമീറ്ററോളം ഉള്‍വനത്തിലാണ് സംഭവം. നിലമ്പൂര്‍ വനിയമ്പുഴ സ്റ്റേഷനിലെ വനപാലകന്‍ കാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മിനിക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മിനിയുടെ ഭര്‍ത്താവ് സുരേഷിന്റെ ജീവന്‍ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വിശദീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.