റെക്കോഡിട്ട് സ്വര്‍ണ വില; പവന് 50,000 കടന്നു

റെക്കോഡിട്ട് സ്വര്‍ണ വില; പവന് 50,000 കടന്നു

കൊച്ചി: ആദ്യമായി സംസ്ഥാനത്ത് അര ലക്ഷം കടന്ന് സ്വര്‍ണ വില. പവന് 50,400 ആണ് നിലവില്‍ വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21 ന് 49,440 രൂപയായി ഉയര്‍ന്ന് റെക്കോഡിട്ടിരുന്നു.

രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് കേരളത്തിലും വില കൂടാന്‍ കാരണം. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസവുമാണ് സ്വര്‍ണവില കൂടാന്‍ മറ്റൊരു കാരണമായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണ വില.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.