ഉദ്ഘാടനദിവസം ആലപ്പുഴ ബൈപാസിൽ അപകട പരമ്പര

ഉദ്ഘാടനദിവസം ആലപ്പുഴ ബൈപാസിൽ അപകട പരമ്പര

ആലപ്പുഴ: ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ബൈപാസ്​ ഉദ്ഘാടനശേഷം ആദ്യ മണിക്കൂറിലാണ് വാഹനാപകടം. കുതിരപ്പന്തി ഭാഗത്ത്​ രണ്ട്​ കാറുകളും മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. ലോറിയുടെ മുൻവശം ഞെരുങ്ങി ചില്ലുകൾ തകർന്നു. രണ്ട്​ കാറി​ന്റെയും പിന്നിലെ ചില്ലുകൾ ഉൾ​പ്പെടെ തകർന്നു. വാഹനങ്ങള്‍ കൂട്ടമായെത്തിയതോടെ പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടയിടിയും ഉരസലും ഉണ്ടായി.

ബൈപാസ് ഉദ്ഘാടന ചിത്രങ്ങള്‍ക്കൊപ്പം അപകട ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ബൈപാസിലെ ആദ്യപഞ്ചര്‍, അപകടം എന്നൊക്കെ തലക്കെട്ട് നല്‍കിയാണ് പലരും പ്രചരിപ്പിക്കുന്നത്. ഉദ്ഘാടനത്തിന് മുമ്പുതന്നെ ബൈപാസിൽ പ്രവേശിക്കാന്‍ കളര്‍കോടും കൊമ്മാടിയിലും നിരവധി വാഹനങ്ങളാണ് കാത്തുകിടന്നത്. ഇത് ദേശീയ പാതയിലും ഗതാഗതക്കുരുക്കിന് കാരണമായി. തുടര്‍ന്ന് പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ബൈപാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് പഞ്ചറാവുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.