യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രയ്ക്ക് നാളെ കാസര്‍ഗോഡ് തുടക്കം

യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രയ്ക്ക് നാളെ കാസര്‍ഗോഡ് തുടക്കം

തിരുവനന്തപുരം: യുഡിഎഫിന്റെ ‘ഐശ്വര്യ കേരളയാത്ര’ നാളെ കാസര്‍ഗോഡ് നിന്ന് ആരംഭിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണ് കേരളയാത്ര നയിക്കുക. യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് അവസാനിക്കും.

നാളെ വൈകിട്ട് നാലിന് കുമ്പളയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും യുഡിഎഫ് നിയമസഭ തെരഞ്ഞെടുപ്പ് സമതി ചെയർമാനുമായ ഉമ്മന്‍ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യും. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്നത്.

‘സംശുദ്ധം, സദ്ഭരണം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര നടക്കുക. യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, എം എം ഹസ്സന്‍, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി പി ജോണ്‍, ജി ദേവരാജന്‍, ജോണ്‍ ജോണ്‍, വി ഡി സതീശന്‍ (കോ-ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.