എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 17 ന് തുടങ്ങും; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 17 ന് തുടങ്ങും;  ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പൊതു പരീക്ഷയുടെയും മോഡല്‍ പരീക്ഷയുടെയും ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് പുതുക്കിയ പരീക്ഷാ തിയതികള്‍. മോഡല്‍ പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ നടക്കും.

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഫിസിക്‌സ്, സോഷ്യല്‍ സയന്‍സ്, ഒന്നാം ഭാഷ പാര്‍ട്ട് 2 (മലയാളം / മറ്റു ഭാഷകള്‍), ബയോളജി എന്നീ വിഷയങ്ങളുടെ തീയതികളില്‍ മാറ്റം വന്നിട്ടുണ്ട്. 22നു നടത്താനിരുന്ന ഫിസിക്‌സ് പരീക്ഷ 25ലേക്കു മാറ്റി. പകരം 23നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് പരീക്ഷ 22ലേക്കു മാറ്റി. 24നു നടത്താനിരുന്ന ഒന്നാം ഭാഷ പാര്‍ട്ട് 2 പരീക്ഷ (മലയാളം / മറ്റു ഭാഷകള്‍) 23ലേക്കും 25നു നടത്താനിരുന്ന ബയോളജി പരീക്ഷ 26 ലേക്കും മാറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.