നാവികസേനയുടെ ഗ്ലൈഡർ തകർന്നു രണ്ട് സൈനികർ മരിച്ചു

നാവികസേനയുടെ ഗ്ലൈഡർ തകർന്നു രണ്ട് സൈനികർ മരിച്ചു

കൊച്ചി. ഐഎൻഎസ് ഗരുഡയിൽ നിന്നും പറന്നുയർന്ന നാവികസേനയുടെ പവർ ഗ്ലൈഡർ തകർന്നു നഷ്ടമായത് രണ്ട് ജീവനുകൾ. ഉത്തരാഖണ്ഡ് സ്വദേശി ലഫ്റ്റനൻറ് രാജീവ് (39) ബീഹാർ സ്വദേശി സുനിൽ കുമാർ (29) എന്നിവരാണ് മരണമടഞ്ഞത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ആണ് തോപ്പുംപടി പാലത്തിനു സമീപം അപകടമുണ്ടായത്. ഇരുവരെയും ഉടൻതന്നെ നാവികസേനയുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. 

പരിശീലനത്തിനായി ആയി ഉപയോഗിക്കുന്ന ചെറുവിമാനം ആണ് ഗ്ലൈഡർ. ഇതിൽ രണ്ട് പേർക്കാണ് യാത്ര ചെയ്യുവാൻ സാധിക്കുകയുള്ളൂ . ഇന്ന് രാവിലെ പരിശീലനത്തിനായി ആയി പോയ ഗ്ലൈഡർ ആണ് അപകടത്തിൽപെട്ടത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ ഇന്ത്യൻ നാവികസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.