വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നാളെ വൈകുന്നേരം വരെ നിരോധനാജ്ഞ; വടകരയില്‍ കനത്ത ജാഗ്രത

വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നാളെ വൈകുന്നേരം വരെ നിരോധനാജ്ഞ; വടകരയില്‍ കനത്ത ജാഗ്രത

കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടന്ന വടകരയില്‍ പ്രത്യേക സേനാ വിന്യാസവുമായി ജില്ലാ ഭരണകൂടം.

അതീവ പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം മുതല്‍ നാളെ വൈകുന്നേരം വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

വടകരയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദേശിച്ചു. വടകരയില്‍ വോട്ടെടുപ്പിന് ശേഷവും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സിപിഎമ്മിന്റെ കെ.കെ ഷൈലജയും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും തമ്മില്‍ കടുത്ത പോരാട്ടമാണ് വടകരയില്‍ നടന്നത്.

വടകരയില്‍ എല്‍ഡിഎഫിന് നേരിയ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ പറയുന്നത്. എന്നാല്‍ 35,000 നടുത്ത് ഭൂരിപക്ഷത്തിന്‍ വിജയം നേടാനാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. വോട്ടെണ്ണി കഴിയുമ്പോള്‍ വടകരയില്‍ വലിയ ആഹ്ലാദമാകും യുഡിഎഫ് ക്യാമ്പിലുണ്ടാകുകയെന്ന് ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.