ഡമാസ്ക്കസ്: ആഭ്യന്തര യുദ്ധത്താൽ പൊറുതിമുട്ടുന്ന സിറിയയിലെ ക്രിസ്ത്യൻ കുടുംബങ്ങളിലെ കുട്ടികൾക്കായി കാമ്പയിൻ സംഘടിപ്പിച്ച് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ. ‘ഒരു തുള്ളി പാൽ ദാനം ചെയ്യുക’ എന്ന കാമ്പയിൻ 2015 മുതൽ നടത്തി വരുന്നുണ്ടെന്ന് സംഘടന അറിയിച്ചു.
“ഏകദേശം 3,000 കുട്ടികൾക്ക് പ്രതിമാസം പാൽ വിതരണം ഉറപ്പാക്കുന്നു. ഇതിൽ 2,750 പേർക്ക് പാൽ പൊടിയും 250 പേർക്ക് പ്രത്യേക ശിശു ഫോർമുലയും വിതരണം ചെയ്തു. 2018 ൽ 40 ടൺ പാൽ വിതരണം ചെയ്തു. അലപ്പോയിലെ കുടുംബങ്ങളെ പ്രത്യേകിച്ച് യുദ്ധത്തിന്റെ നിരപരാധികളായ ഇരകളായ കൊച്ചുകുട്ടികളെ രക്ഷിക്കാനാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. അവർക്ക് ഇതിനകം തന്നെ അവരുടെ ബാല്യകാലം നഷ്ടപ്പെട്ടു. അവരുടെ ജീവൻ നഷ്ടപ്പെടാൻ നാം അനുവദിക്കരുത്.“- പൊന്തിഫിക്കൽ സംഘടന പറഞ്ഞു
“ഒരു കുടുംബത്തിന് പാൽ വാങ്ങേണ്ടിവന്നാൽ അവരുടെ വരുമാനത്തിന്റെ ഏതാണ്ട് മുഴുവൻ നിക്ഷേപിക്കേണ്ടിവരും എന്നതിനാൽ രാജ്യത്തിന്റെ നിർണായക സാഹചര്യം കുട്ടികളെ പോറ്റുന്നത് ബുദ്ധിമുട്ടാക്കുന്നു,” പൊന്തിഫിക്കൽ സംഘടന വ്യക്തമാക്കുന്നു.
ഈ കാമ്പയിനിൽ പങ്കാളിയാകാനുള്ള ലിങ്ക്: https://en.acn-global.org/drop-of-milk/
സിറിയയിൽ ക്രൈസതവർക്ക് നേരെയുള്ള അക്രമണങ്ങൾ വർധിക്കുകയാണ്. അടുത്തിടെ ഡൈ്വലയിലെ മാര്‍ ഏലിയാസ് ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു.