തിരുവനന്തപുരം: കെഎസ്ഇബി സര്‍ചാര്‍ജില്‍ വര്‍ധന. സെപ്റ്റംബറില്‍ യൂണിറ്റിന് 10 പൈസ കൂടുതല്‍ ഈടാക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ജൂലൈയില്‍ 26.28 കോടിയുടെ അധിക ബാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
ഇതാണ് സെപ്റ്റംബര്‍ മാസം ഈടാക്കുക. ഓഗസ്റ്റില്‍ പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് ഒന്‍പത് പൈസയും ദ്വൈമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് എട്ട് പൈസയും ആയിരുന്നു സര്‍ചാര്‍ജ്.