കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ നടക്കുന്ന സമ്മേളനം വ്യാഴാഴ്ച സമാപിക്കും.
നാളെ രാവിലെ പത്തിന് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്ത യോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. 'സമര്‍പ്പിതരായ വ്യക്തികള്‍ക്ക് സഭയിലെ യുവജനങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും' എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. അഗസ്റ്റിന്‍ സ്റ്റീജന്‍ ഒസിഡി ക്ലാസ് നയിക്കും.
വൈകുന്നേരം ആറിന് കെസിബിസി സമ്മേളനം ആരംഭിക്കും. 5,6 തിയതികളില്‍ കേരള സഭാ നവീകരണം, വൈദിക പരിശീലനം, മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുള്ള ജൂബിലി വര്‍ഷം 2025 ആഘോഷം, സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എന്നിവ സംബന്ധിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.