കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ട്രെൻഡ്; പരാജയം സമ്മതിച്ച് കെ കെ ഷൈലജ

കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ട്രെൻഡ്; പരാജയം സമ്മതിച്ച് കെ കെ ഷൈലജ

കണ്ണൂർ: സംസ്ഥാനത്ത് ആലത്തൂർ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്ന് വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ കെ ഷൈലജ. ആ കൂട്ടത്തിൽ വടകരയിൽ ഷാഫി പറമ്പിൽ മുന്നിട്ടു നിൽക്കുകയാണ്. അത് തുടരാനാണ് സാധ്യതയെന്നാണ് തോന്നുന്നതെന്നും ഷൈലജ പറഞ്ഞു.

എന്നാൽ ഇനിയും കുറേ റൗണ്ട് വോട്ട് എണ്ണാനുണ്ട്. പക്ഷെ പൊതുവെ ട്രെൻഡ് എന്ന നിലയിൽ 2019 ൽ ഉണ്ടായതുപോലെ യുഡിഎഫിന് അനുകൂലമായ പാർലമെന്റ് ഇലക്ഷനിലെ ട്രെൻഡാണ് കാണുന്നത് എന്നും ഷൈലജ കൂട്ടിച്ചേർത്തു.

വടകരയിൽ യുഡിഎഫിലെ ഷാഫി പറമ്പിൽ മുപ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഷൈലജ ടീച്ചർ മുന്നിലെത്തിയെങ്കിലും പിന്നീട് ഷാഫി പറമ്പിൽ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. വടകര പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് സിപിഎം കെ കെ ഷൈലജയെ സ്ഥാനാർത്ഥിയാക്കിയത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.