'ലൂര്‍ദ് മാതാവിനും ഗുരുവായൂരപ്പനും നന്ദി; മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു'; വികാരധീധനായി സുരേഷ് ഗോപി

'ലൂര്‍ദ് മാതാവിനും ഗുരുവായൂരപ്പനും നന്ദി; മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു'; വികാരധീധനായി സുരേഷ് ഗോപി

തിരുവനന്തപുരം: തൃശൂരില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ ലൂര്‍ദ് മാതാവിനും ഗുരുവായൂരപ്പനും നന്ദി പറഞ്ഞ് സുരേഷ് ഗോപി. 'തൃശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങള്‍ എന്നാണ് ഞാന്‍ വിളിക്കുന്നത്. അവര്‍ക്കും നന്ദി'- സുരേഷ് ഗോപി തിരുവനന്തപുരത്തെ വീട്ടില്‍ മാധ്യമങ്ങളോടെ പറഞ്ഞു.

ഇതൊരു അതിശയമെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ അത് കഴിഞ്ഞ ഏപ്രില്‍ 21 ന് ശേഷം ഉറഞ്ഞു കൂടിയതാണ്. തനിക്കും തന്റെ കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടി തരുന്നത്.

ഒഴുക്കിനെതിരെയാണ് നീന്തിക്കയറേണ്ടിയിരുന്നത്. ആ ഘട്ടത്തില്‍ വ്യക്തിപരമായി ഒരുപാട് ദ്രോഹങ്ങള്‍ തനിക്കു നേരെ നടന്നെന്നും അതില്‍ന ിന്ന് കരകയറാന്‍ കഴിഞ്ഞെന്നും അദേഹം പറഞ്ഞു.

എറണാകുളത്തു നിന്നും മറ്റ് പല ജില്ലകളില്‍ നിന്നും അമ്മമാര്‍ ഉള്‍പ്പെടെ തൃശൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ എന്തൊക്കെ ആവശ്യപ്പെട്ടോ അതിന്റെ അഞ്ചിരട്ടിയായി തിരിച്ചു നല്‍കിയ തൃശൂരിലെ പ്രവര്‍ത്തകര്‍ക്കും നന്ദിയെന്ന് സുരേഷ് ഗോപി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.