'മാർതോമ നസ്രാണി പൈതൃകങ്ങൾ' ഏകദിന സെമിനാർ‌ ശനിയാഴ്ച മാന്നാനത്ത്

'മാർതോമ നസ്രാണി പൈതൃകങ്ങൾ' ഏകദിന സെമിനാർ‌ ശനിയാഴ്ച മാന്നാനത്ത്

മാന്നാനം: മാന്നാനം സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ ആർക്കൈവ്സ് ആൻഡ് റിസേർച്ച് സെന്റർ സംഘടിപ്പിക്കുന്ന 'മാർതോമ നസ്രാണി പൈതൃകങ്ങൾ' ഏകദിന സെമിനാർ ജൂൺ എട്ട് ശനിയാഴ്ച. രാവിലെ 9.30 ന് ആരംഭിക്കുന്ന സെമിനാറിന് ഡോ. ജെയിംസ് ചവറപ്പുഴ നേതൃത്വം നൽകും.

ഉച്ചകഴിഞ്ഞ് 1.30 മുതൽ പാലാ കൊയർ ആലപിക്കുന്ന സുറിയാനി ആരാധനക്രമ സംഗീത വേദിയും സെമിനാറിനോടനുബന്ധിച്ച് നടത്തപ്പെടും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ ആർക്കൈവ്സ് ആൻഡ് റിസേർച്ച് സെന്ററിന്റെ ഡയറക്ടർ അറിയിച്ചു. ഫോൺ നമ്പർ 8289998237.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.