വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി 12 ന് വയനാട്ടിലെത്തും

വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി 12 ന് വയനാട്ടിലെത്തും

കല്‍പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഈ മാസം 12 ന് വയനാട്ടിലെത്തും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി അനില്‍കുമാര്‍ എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്.

ഡല്‍ഹിയിലെ 10 ജന്‍പഥില്‍ മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മണ്ഡല പര്യടനം സംബന്ധിച്ച് തീരുമാനം ആയത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് സംഘം കൂടിക്കാഴ്ച നടത്തിയത്.

പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎല്‍എ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ് എന്നിവരുടെ സാന്നിധ്യത്തില്‍ എ.പി അനില്‍ കുമാര്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.