കൊച്ചി: പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് 25 രൂപയാണ് വര്‍ധിച്ചത്. വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍. ഇതോടെ 14.2 കിലോ ഗ്യാസിന് കൊച്ചിയില്‍ 726 രൂപയായി വില. തിരുവനന്തപുരത്ത് 728.50 രൂപയും കോഴിക്കോട് 728 രൂപയുമാണ് വില.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനികൾ കൂട്ടിയിരുന്നു. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയില്‍ നിന്ന് 1528.50 രൂപയിലേക്കാണ് വില വര്‍ധിച്ചത്. ഈ വര്‍ഷം ആദ്യം വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വിലയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
പാചക വാതക വിലയോടൊപ്പം രാജ്യത്ത് ഇന്ധനവിലയും വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററില്‍ 29 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 88 രൂപ 53 പൈസയും ഡീസല്‍ ലിറ്ററിന് 82 രൂപ 65 പൈസയുമായി. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.83 രൂപയും ഡീസലിന് 81.06 രൂപയുമായി.