കുവൈറ്റിലെ തീപിടിത്തം: ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും ഒഴിവാക്കി

കുവൈറ്റിലെ തീപിടിത്തം: ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും ഒഴിവാക്കി

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയത്.

ഈ മാസം 14, 15 തിയതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു. നിയമസഭാ മന്ദിരത്തിലെ ആര്‍.ശങ്കരനാരാണയന്‍ തമ്പി ഹാളിലാണ് നാളെ സമ്മേളനത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.