കുവൈറ്റ് ദുരന്തം: ഖത്തറില്‍ നിന്ന് പ്രത്യേക വിമാനം; മലയാളികളുടെ മൃതദേഹം ഒരുമിച്ച് നാട്ടിലെത്തിക്കും

 കുവൈറ്റ് ദുരന്തം: ഖത്തറില്‍ നിന്ന് പ്രത്യേക വിമാനം; മലയാളികളുടെ മൃതദേഹം ഒരുമിച്ച് നാട്ടിലെത്തിക്കും

തിരുവനന്തപുരം: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് നാട്ടിലെത്തിക്കുമെന്ന് നോര്‍ക്ക സെക്രട്ടറി കെ. വാസുകി ഐഎഎസ്. ഖത്തറില്‍ നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്. പരിക്കേറ്റ ആറ് മലയാളികളുടെ നില അതീവ ഗുരുതരമാണെന്നും ഇവരുടെ ചികിത്സ അവിടെ തന്നെ തുടരുമെന്നും നോര്‍ക്ക സെക്രട്ടറി അറിയിച്ചു.

തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തും. പരിശോധന ഫലം ലഭിക്കുന്നതിന് രണ്ടാഴ്ചയോളം സമയം എടുക്കും. മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഡോ കെ. വാസുകി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് നോര്‍ക്ക സിഇഒ അജിത് കോളാശേരി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.