തൃശൂരും പാലക്കാട്ടും നേരിയ ഭൂചലനം; നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തൃശൂരും പാലക്കാട്ടും നേരിയ ഭൂചലനം; നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

പാലക്കാട്/തൃശൂര്‍: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15 ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരില്‍ കുന്നംകുളം, ചൊവ്വന്നൂര്‍, പെരുമ്പിലാവ്, പഴഞ്ഞി എന്നീ പ്രദേശങ്ങളിലാണ് ഭൂചലനം ഉണ്ടായത്.

ഭൂമിക്കടിയില്‍ നിന്നും ഇടിമുഴക്കം പോലെയുള്ള ശബ്ദവും ഒപ്പം വിറയലും അനുഭവപ്പെട്ടു. പലരും പരിഭ്രാന്തരായി വീടിന് പുറത്തേക്കോടി. സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നിന്ന ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. വലിയ ശബ്ദത്തോടെ ഭൂമികുലുക്കമുണ്ടായെന്നാണ് വിവരം. പ്രകമ്പനം മൂന്ന് സെക്കന്‍ഡ് ആണ് നീണ്ടുനിന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.