കൊല്ലത്ത് പോറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു

കൊല്ലത്ത് പോറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു

കൊല്ലം: വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിന് പിന്നാലെ പശുക്കൾ ചത്തു. വട്ടപ്പാറ സ്വദേശി ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു.

വട്ടപ്പാറ സ്വദേശി ഹസ്ബുള്ളയുടെ ഫാമിലെ അഞ്ച് പശുക്കളാണ് ചത്തത്. ഒമ്പത് പശുക്കൾ അവശനിലയിലാണ്. തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾപ്പെടുത്തിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കർഷകന് അമ്പതിനായിരം രൂപ നഷ്ട പരിഹാരം നൽകുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു. പശുക്കളുടെ തീറ്റയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രവാസിയായ കർഷകൻ ഹസ്ബുള്ള അഞ്ച് വർഷമായി പശുഫാം നടത്തി വരികയാണ്. 35 പശുക്കളാണ് ഫാമിലുള്ളത്.

പൊറോട്ടയും ചക്കയും അമിതമായി തീറ്റയിൽ ചേർത്തത് മൂലം വയർ കമ്പനം നേരിട്ടാണു പശുക്കൾ ചത്തതെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ഡി ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ പശുക്കളുടെ പോസ്റ്റ്‍മോർട്ടം നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.