'തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമോ?' സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം

 'തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമോ?' സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും. പാര്‍ട്ടിയുടെ നയ സമീപനങ്ങളില്‍ പരിശോധന വേണമെന്ന ആവശ്യം ഉന്നത നേതാക്കളില്‍ നിന്ന് പോലും ഉയരുന്നതിനിടെയാണ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങുന്നത്.

പാര്‍ട്ടി കേഡര്‍മാരുടെ വോട്ട് ബിജെപിയിലേക്ക് പോയത് അതീവ ഗുരുതരമായ പ്രശ്നമായാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. ഭരണവിരുദ്ധ വികാരം തോല്‍വിക്ക് കാരണമായോ എന്നും സംസ്ഥാന കമ്മിറ്റി പരിശോധിക്കും. തെറ്റുതിരുത്തല്‍ നടപടികള്‍ക്കുള്ള മാര്‍ഗ രേഖയുടെ കരടും കമ്മിറ്റി തയ്യാറാക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.