ഇനി 'കോളനി' എന്ന് വിളിക്കേണ്ട! മന്ത്രി കെ. രാധാകൃഷ്ണന്റെ പടിയിറക്കം ചരിത്ര ഉത്തരവിറക്കിയ ശേഷം

ഇനി 'കോളനി' എന്ന് വിളിക്കേണ്ട! മന്ത്രി കെ. രാധാകൃഷ്ണന്റെ പടിയിറക്കം ചരിത്ര ഉത്തരവിറക്കിയ ശേഷം

തിരുവനന്തപുരം: ആലത്തൂരില്‍ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞ കെ. രാധാകൃഷ്ണന്റെ പടിയിറക്കം ചരിത്രപരമായ ഉത്തരവിറക്കി. പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നത് മാറ്റാനാണ് തീരുമാനം.

കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാ ബോധവും സൃഷ്ടിക്കുന്നതിനാലാണ് പേര് മാറ്റം. പുതിയ ഉത്തരവനുസരിച്ച് കോളനികള്‍ ഇനി നഗര്‍ എന്നറിയപ്പെടും. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി.

അതേപോലെ ഓരോ പ്രദേശത്തും താല്‍പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാം. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.