സെമിത്തേരി വിഷയം: ഓര്‍ത്തഡോക്സ് സഭയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

സെമിത്തേരി വിഷയം: ഓര്‍ത്തഡോക്സ് സഭയുടെ  ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി :സെമിത്തേരി ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ നല്‍കിയ ഹര്‍ജി ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ഓര്‍ത്തഡോക്സ് സഭ നടത്തിയ നീക്കത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.

സെമിത്തേരികള്‍ ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരിറക്കിയത്. പിന്നീട് അത് നിയമമാക്കി. ആ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയിലെത്തിയത്.

ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് പി.വി ആശയാണ് സംസ്ഥാന സര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. ഈ മാസം 17ന് ഹര്‍ജി വീണ്ടും കോടതിയുടെ പരിഗണനയില്‍ വരും. സംസ്ഥാന സര്‍ക്കാരിന്റെ നിയമനിര്‍മ്മാണം സുപ്രീം കോടതി വിധി മറികടക്കാനുള്ള നീക്കമാണെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ വാദം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.