കൊച്ചി: വഞ്ചനാ കേസില്‍ മാണി സി കാപ്പനെതിരെ കോടതി കേസെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നേകാല്‍ കോടി തട്ടിയെന്നാണ് കേസ്.
മുബൈ മലയാളി ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രീറ്റ് കോടതിയാണ് മാണി സി കാപ്പനെതിരെ കേസെടുത്തത്. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുക്കുന്നത്.
മാണി സി കാപ്പനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു. പ്രാഥമികമായി കുറ്റങ്ങള്‍ നില നില്‍ക്കുമെന്ന് കോടതി അറിയിച്ചു.