സഭയുടെ ശാപം ഏറ്റിട്ട് തുടര്‍ ഭരണം പ്രതീക്ഷിക്കേണ്ട: സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി യാക്കോബായ സഭ

സഭയുടെ ശാപം ഏറ്റിട്ട് തുടര്‍ ഭരണം പ്രതീക്ഷിക്കേണ്ട:  സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി യാക്കോബായ സഭ

കൊച്ചി : പള്ളിത്തര്‍ക്കത്തില്‍ പിണറായി സര്‍ക്കാരിന് മുന്നറിയിപ്പുമായി യാക്കോബായ സഭ. സഭയുടെ ശാപം ഏറ്റു വാങ്ങിയിട്ട് തുടര്‍ ഭരണം നടത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ട. നിയമ നിര്‍മ്മാണത്തിനായി സമരം ശക്തമാക്കും. നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളില്‍ നാളെ പ്രാര്‍ത്ഥന നടത്തുമെന്നും സഭ അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും. അനിശ്ചിതകാല റിലേ നിരാഹാര സമരമാണ് ആരംഭിക്കുക. സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ടാണ് സമരം. നഷ്ടപ്പെട്ട പള്ളികളില്‍ കയറി പ്രാര്‍ത്ഥന നടത്തുമെന്നും യാക്കോബായ സഭ വ്യക്തമാക്കിയിട്ടുണ്ട്.

സഭ തര്‍ക്കം പരിഹരിക്കാന്‍ നിയമം നിര്‍മിക്കുക, പള്ളികള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങിയിരുന്നു. 33 ദിവസം റിലേ സത്യാഗ്രഹം നടത്തിയിട്ടും ഫലമില്ലാത്തതിനാലാണ് സമരം ശക്തമാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.