കൊച്ചി: ക്രൈസ്തവ പാരമ്പര്യത്തെയും ക്രൈസ്തവ മൂല്യങ്ങളെയും ആക്ഷേപിച്ച് ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസ്താവനയ്ക്ക് കോണ്‍ഗ്രസ് കനത്തവില നല്‍കേണ്ടിവരുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി മുന്നറിയിപ്പ് നല്‍കി.
രാഷ്ട്രീയ നേതാക്കള്‍ കൈയടി നേടാന്‍ ക്രൈസ്തവ വിഭാഗത്തെ ആക്ഷേപിക്കുന്നതിലും വേദനിപ്പിക്കുന്നതിലും പ്രതിഷേധം രേഖപ്പെടുത്തിയ ഗ്ലോബല്‍ സമിതി ഇത്തരം പ്രചാരവേലകള്‍ അവസാനിപ്പിക്കേണ്ടതാണെന്നും പറഞ്ഞു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, വൈസ് പ്രസിഡന്റുമാരായ പ്രഫ. ജോയ് മുപ്രപ്പള്ളി, ജോസ് മേനാച്ചേരി, സെലിന്‍ സിജോ, കെ.ജെ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.