കാലടിയില്‍ വീണ്ടും നിയമന വിവാദം: പാര്‍ട്ടി സഹയാത്രികയ്ക്കായി സിപിഎം ഏരിയാ കമ്മിറ്റിയുടെ ശുപാര്‍ശക്കത്ത് പുറത്ത്

കാലടിയില്‍ വീണ്ടും നിയമന വിവാദം: പാര്‍ട്ടി സഹയാത്രികയ്ക്കായി സിപിഎം ഏരിയാ കമ്മിറ്റിയുടെ ശുപാര്‍ശക്കത്ത് പുറത്ത്

കൊച്ചി: കാലടി സര്‍വകലാശാലയില്‍ വീണ്ടും നിയമന വിവാദം പുകയുന്നു. പാര്‍ട്ടി സഹയാത്രികയ്ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നല്‍കിയ കത്ത് പുറത്തുവന്നു. കത്തില്‍ പറയുന്ന സംഗീത തിരുവളിന് സര്‍വകലാശാലയില്‍ ജോലി ലഭിച്ചിരുന്നു.

2019 സെപ്റ്റംബറില്‍ പറവൂര്‍ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. ഏരിയ കമ്മിറ്റിയുടെ ലെറ്റര്‍ പാഡില്‍ ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ വിശദാംശങ്ങളാണ് വിവാദമായത്. പാര്‍ട്ടിയുടെ സഹയാത്രികയായ സംഗീത തിരുവളിന് കാലടി സര്‍വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ധീവര സംവരണ വിഭാഗത്തില്‍ ഇന്റര്‍വ്യൂവിന് ക്ഷണിച്ചിട്ടുണ്ട്. ഇന്റര്‍വ്യൂവിന് പങ്കെടുക്കുമ്പോള്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന കത്താണ് പുറത്തുവന്നത്.

ഇതിന് ശേഷം ധീവര സംവരണ വിഭാഗത്തില്‍ സംഗീത തിരുവളിന് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ എംപി എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധം കത്തിപ്പടരുന്ന പശ്ചാത്തലത്തിലാണ് സര്‍വകലാശാലയില്‍ നടന്ന മറ്റൊരു നിയമനം കൂടി വിവാദമാകുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.