ഡാളസ്: വിജയ് യേശുദാസ് നയിക്കുന്ന മെഗാ മ്യൂസിക്കല്‍ നൈറ്റ് ഡാലസില്‍ നടക്കും. ജൂലൈ 27 ശനിയാഴ്ച വൈകുന്നേരം 7:45 ന് കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക(200 S Heartz Rd, Coppell, TX 75019).

സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഭാഗമായാണ് മ്യൂസിക്കല്‍ നൈറ്റ്. ജൂലൈ 19 ന് ആരംഭിച്ച തിരുനാള്‍ 29 ന് സമാപിക്കും.