തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ പരിശോധനാ മാനദണ്ഡം പുതുക്കിസര്‍ക്കാര്‍. ജലദോഷം, പനി, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ തേടുന്ന ദിവസം ആന്റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്.
കണ്ടെയ്ന്‍മെന്റ് മേഖലയില്‍നിന്ന് വരുന്ന മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ആന്റിജന്‍ പരിശോധന നടത്തണമെന്നും പുതുക്കിയ നിര്‍ദേശത്തിലുണ്ട്. ഇവിടങ്ങളില്‍നിന്നുള്ളഗര്‍ഭിണികള്‍, കുട്ടികള്‍, വിളര്‍ച്ചയുള്ള കുട്ടികള്‍, 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്.
സംസ്ഥാനത്തിനു പുറത്തും വിദേശത്തും യാത്ര ചെയ്തവര്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ അന്നുതന്നെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാകണം. നെഗറ്റീവ് ആണെങ്കില്‍ പിസിആര്‍ പരിശോധന നടത്തണം. സമ്പര്‍ക്ക പട്ടികയില്‍ വന്ന ലക്ഷണങ്ങള്‍ ഇല്ലാത്ത ആള്‍ക്കും പിസിആര്‍ പരിശോധന നിര്‍ദേശിക്കുന്നു. കോവിഡ് വന്നുപോയ ആള്‍ക്ക് വീണ്ടും ലക്ഷണങ്ങള്‍ വന്നാല്‍ പിസിആര്‍ പരിശോധന നടത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.