ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടം വലി മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന കോട്ടയം എം.പി. ഫ്രാന്‍സിസ് ജോര്‍ജിന് ചിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ടൂര്‍ണമെന്റ് ഭാരവാഹികള്‍ സ്വീകരണം നല്‍കി. ഇത്തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഫ്രാന്‍സിസ് ജോര്‍ജ് ആദ്യമായിട്ടാണ് ചിക്കാഗോയിലെത്തുന്നത്. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. റിസപ്ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, പി.ആര്‍.ഒ മാത്യു തട്ടാമറ്റം, പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, സാബു കൂവക്കാട്ടില്‍, ഷിബു മുളയാനിക്കുന്നേല്‍, ഷിബു അഗസ്റ്റിന്‍ എന്നിവരും സന്നിഹിതരായിരുന്നു.