'പൊന്നാവണി വന്നേ': സംഗീത പ്രേമികള്‍ക്കിടയില്‍ ഇപ്പോഴും തരംഗമായി അമേരിക്കന്‍ പ്രവാസികളുടെ ഓണപ്പാട്ട്

'പൊന്നാവണി വന്നേ': സംഗീത പ്രേമികള്‍ക്കിടയില്‍ ഇപ്പോഴും തരംഗമായി അമേരിക്കന്‍ പ്രവാസികളുടെ ഓണപ്പാട്ട്

2024 ഓണക്കാലം കഴിഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും അമേരിക്കന്‍ പ്രവാസികളുടെ 'പൊന്നാവണി വന്നേ.. ' ഓണപ്പാട്ട് മലയാളികള്‍ക്കിടയില്‍ തരംഗമായി തന്നെ നില്‍ക്കുകയാണ്. ഓണത്തിന്റെ സാരാംശം ഉള്‍ക്കൊള്ളുന്ന അതിഹൃദ്യവും ശ്രുതിമധുരവുമായ ഈ ഗാനം പുറത്തിറക്കിയത്് താല്‍ മ്യൂസിക് യുഎസ്എ(TAAL Music USA) ആണ്. മലയാള സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞ ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത് പ്രവാസികളായ ടീന, അലക്‌സ്, ലോയ്ഡ് എന്നിവര്‍ ചേര്‍ന്നാണ്.

മനോഹരവും ഹൃദയസ്പര്‍ശിയുമായ ഈ ഗാനത്തിന്റെ വരികളുടെ രചന നിര്‍വ്വഹിച്ചത് 2021 ല്‍ കേരള ഫിലിം ക്രിറ്റിക്‌സ് അവാര്‍ഡ് ലഭിച്ച ജയകുമാര്‍ കെ. പവിത്രനാണ്. ആകര്‍ഷകമായ താളവും മനസിന് കുളിര്‍മ്മയേകുന്ന ഹൃദ്യമായ ഈണവും ഓണക്കാലത്തെ മികച്ച അനുഭവമാക്കിയ ഗാനത്തിന് സംഗീതം നല്‍കിയത് ശാലോം ബെന്നിയാണ്.

സ്‌നേഹത്തിന്റെയും ഒരുമയുടെയും സമൃദ്ധിയുടെയും സന്ദേശവുമായെത്തുന്ന മാവേലിയെ ആഘോഷിയ്ക്കുന്ന 'പൊന്നാവണി വന്നേ.. ' ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍ക്കൊപ്പം ഓണാഘോഷങ്ങളുടെ ചടുലമായ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തരംഗമാണ്.

ഓണത്തിന്റെ സംഗീത വിസ്മയം


മുമ്പെങ്ങുമില്ലാത്ത വിധം ഓണത്തിന്റെ മാസ്മരികത കവിഭാവന പോലെ 'അകതാരില്‍ ചേരുന്ന ചന്തമായ്' അനുഭവിച്ചറിയാന്‍ അതിന്റെ സാംക്രമിക താളത്തിനൊത്ത് ഒരുങ്ങുക എന്ന് പിണണി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

സ്‌നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണത്തെ വരവേല്‍ക്കുന്ന മലയാളീ സമൂഹത്തിന് നല്ലൊരു ഗാനം സൃഷ്ടിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചു. ഇത് പ്രേക്ഷകര്‍ എത്രത്തോളം സ്വീകരിച്ചുവെന്ന് കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ ഗാനം ആലപിച്ചത് ആനന്ദദായകമായ ഒരു അനുഭവമായിരുന്നു. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമ്പൂര്‍ണ സംയോജനമാണ് ഗാനമെന്ന് താല്‍ മ്യൂസികിന്റെ സംരംഭകരായ ടീനയും അലക്‌സും ലോയ്ഡും അഭിപ്രായപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.