"ആത്മസംഗീതം"; കെസ്റ്റര്‍-ശ്രേയാ ജയദീപ് ഗാനമേള ഒക്ടോബര്‍ ആറിന് ഡാലസില്‍


ഡാളസ്: ക്രൈസ്തവ സംഗീത മേഖലയിലെ അനുഗ്രഹീത ഗായകന്‍ കെസ്റ്റര്‍ നയിക്കുന്ന ഭക്തിഗാനമേള ആത്മസംഗീതം മ്യൂസിക്കല്‍ നൈറ്റ് ഒക്ടോബര്‍ ആറിന് ഡാലസില്‍. സിനിമ പിന്നണി ഗായികയും ശ്രോതാക്കള്‍ക്ക് പ്രിയങ്കരിയുമായ ശ്രേയാ ജയദീപും ടീമിലുണ്ട്.

കരോള്‍ട്ടണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. 2024 ഒക്ടോബര്‍ ആറിന് മാര്‍ത്തോമ്മാ ഇവന്റ് സെന്ററില്‍ വൈകുന്നേരം ആറിനാണ് പരിപാടി. ഇടവകയുടെ യുവജന സഖ്യമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ ഈവാനിയോസ്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ കരോള്‍ട്ടണ്‍ വികാരി റവ. ജോണ്‍ കുന്നത്തുശേരില്‍ കോര്‍-എപ്പിസ്‌കോപ്പാ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ :

https://www.eventcreate.com/e/aathmasangeetham

പരിപാടിയുടെ സ്ഥലവും തീയതിയും
Mar. Thoma Event Center
11550 Luna Rd, Farmers Branch, TX 75234

തിയതിയും സമയവും
October 6, 2024, 6:00 PM - 9:00 PM

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജിജി പി സ്‌കറിയ: 469 494 1035
സനൂപ് എബ്രഹാം: 214 853 2912
പ്രിന്‍സ് ജോസഫ്: 915 282 1731
ടിജോ വര്‍ഗീസ്: 469 901 1182

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.