പാലക്കാട്: ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലെ കുനിശേരിയില്‍ ഇന്ന് രാവിലെ 10.30 നാണ് ദുരന്തം. കരിയക്കാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12),റിന്‍ഷാദ്(7),റിഫാസ്(3) എന്നിവരാണ് മരിച്ചത്.
പ്രദേശത്ത് കളിക്കാനെത്തിയ കുട്ടികള്‍ മാങ്ങ പറിച്ച് കഴിച്ച ശേഷം കൈ കഴുകാനായി സമീപത്തെ കുളത്തില്‍ ഇറങ്ങിയതായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് വിവരം അടുത്തള്ളവരെ അറിയിച്ചത്.
മുങ്ങിത്താഴ്ന്ന കുട്ടികളെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് വെളളത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.