കൊച്ചി: അഭയകേസില്‍ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ തന്നെ ഫയലില്‍ സ്വീകരിച്ചിരുന്നു.
വിചാരണക്കോടതിയുടെ നടപടി നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം. മാത്രമല്ല, കേസിലെ 49-ാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസിക്കാനാവുന്നതല്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടി. 2020 ഡിസംബര്‍ 23 നാണ് തിരുവനന്തപുരം സിബിഐ കോടതി പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിച്ചത്.