ഭാര്യയെ കഴുത്തറുത്ത് കൊന്ന യുവാവ് അറസ്റ്റിൽ

ഭാര്യയെ കഴുത്തറുത്ത് കൊന്ന യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കൊടിയത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. മലപ്പുറം ഒതായിക്കടുത്ത് ചൂളായിപ്പാറ സ്വദേശി മുഹ്‌സില (20) യെയാണ് ഭർത്താവ് ഷഹീർ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിലെ വീട്ടിലാണ് സംഭവം.

ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറു മാസം മുമ്പാണ് ഇവർ വിവാഹിതരായത്. ഷഹീറിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.