ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച: 1400 ഓളം പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്; നിഫ്റ്റിയിലും ഇടിവ്

 ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച: 1400 ഓളം പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്; നിഫ്റ്റിയിലും ഇടിവ്

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. രാവിലെ വ്യാപാരത്തില്‍ സെന്‍സെക്‌സ് ഇടിഞ്ഞത് ആയിരം പോയന്റിലേറെയാണ്. ബാങ്ക്, ഐടി ഓഹരികള്‍ക്കാണ് കനത്ത തിരിച്ചടി നേരിട്ടത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചത് വിപണിക്ക് തിരിച്ചടിയായി. ഫെഡ് റിസര്‍വ് വീണ്ടും നിരക്ക് കുറച്ചേക്കുമെന്നുള്ള വിലയിരുത്തലും വിപണിയെ ബാധിച്ചു.

സെന്‍സെക്സ് 1,474 പോയന്റ് നഷ്ടത്തില്‍ 78,249 ലും നിഫ്റ്റി 477 പോയന്റ് താഴ്ന്ന് 23,826 ലുമെത്തി. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 6.8 ലക്ഷം കോടി താഴ്ന്ന് 441.3 ലക്ഷം കോടിയായി.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, ഐടി, ഫാര്‍മ, മെറ്റല്‍, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ 0.5 ശതമാനം മുതല്‍ 1.7 ശതമാനം വരെ ഇടിവ് നേരിട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.