സംസ്ഥാനത്ത് നൂറിൽ അധികം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്

സംസ്ഥാനത്ത് നൂറിൽ അധികം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് നൂറിൽ അധികം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താകുറിപ്പിൽ അറിയിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂർ 425, കോട്ടയം 354, കണ്ണൂർ 339, പാലക്കാട് 281, കാസർഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.