ഷാർജ: ഷാർജയിലെ വാദി മദിഖ് കല്‍ബ റോഡിന്റെ വേഗ പരിധിയില്‍ മാറ്റം. മണിക്കൂറില്‍ 80 കിലോമീറ്ററായിരുന്ന വേഗപരിധി 100 കിലോമീറ്ററായി ഉയർത്തിയതായി ഷാർജ റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇ102 എന്ന പേരിലാണ് ഈ റോഡ് അറിയപ്പെടുന്നത്. വാദി മദിഖിനെ കല്‍ബയുമായി ബന്ധിപ്പിക്കുന്ന 12 കിലോമീറ്റർ ദൈർഘ്യമുളള റോഡാണിത്.