കൊച്ചി: നടനും സംവിധായകനും മിമിക്രി താരവുമായ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്. ഹരിപ്പാടെത്തുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ പിഷാരടി എത്തും.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ, വൈസ് പ്രസിഡന്റ് കെ.എസ് ശബരീ നാഥന്‍ എംഎല്‍എ, ഹൈബി ഈഡന്‍ എംപി തുടങ്ങി കോണ്‍ഗ്രസിലെ യുവ നേതാക്കളുടെ ഇടപെടലാണ് പിഷാരടിയെ കോണ്‍ഗ്രസിലെത്തിക്കുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി രമേഷ് ചര്‍ച്ച നടത്തി. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് പാനലില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു രമേഷ് പിഷാരടിയും കോണ്‍ഗ്രസിലെത്തുന്നത്.