'ഡി.സി ബുക്ക്‌സ് പ്രസാധകര്‍ മാത്രം'; ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് രവി ഡി.സി

'ഡി.സി ബുക്ക്‌സ് പ്രസാധകര്‍ മാത്രം'; ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് രവി ഡി.സി

ദുബായ്: ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് ഡി.സി ബുക്ക്‌സ്. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുവെന്ന് സ്ഥാപനമുടമ രവി ഡി.സി അറിയിച്ചു. ഡി.സി ബുക്ക്‌സ് പ്രസാധകര്‍ മാത്രമാണെന്നും അദേഹം പറഞ്ഞു.

ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ 'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശനം നീട്ടിവച്ചതായി ഡി.സി ബുക്ക്‌സ് അറിയിച്ചിരുന്നു.

സാങ്കേതിക പ്രശ്‌നം മൂലമാണെന്നാണ് അറിയിപ്പ്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാക്കുമെന്നും ഡി.സി ബുക്ക്‌സ് അറിയിച്ചിരുന്നു.

പുറത്തു വന്ന ഭാഗങ്ങള്‍ വിവാദമായതോടെ പുസ്തകത്തെ കുറിച്ചോ അതിന്റെ പ്രസിദ്ധീകരണം സംബന്ധിച്ചോ ഒന്നും നിഷേധിക്കാന്‍ രവി ഡി.സി ഇന്നും തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. പുസ്തകത്തിന്റെ കരാര്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും അദേഹം ഒഴിഞ്ഞു മാറുകയും ചെയ്തു.

അതേസമയം പുസ്തക വിവാദം സംബന്ധിച്ച് ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്.പി ഷാഹുല്‍ ഹമീദ് പറഞ്ഞു. റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നും എസ്.പി അറിയിച്ചു. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണം മാത്രമാണ് നടക്കുക.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.