നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായത്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് പേരാണ് 1,492 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. മലപ്പുറം സ്വദേശി ജംഷീര്‍, എറണാകുളം സ്വദേശി നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീര്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

പിടിച്ചെടുത്ത ലഹരിയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഏഴ് കോടിയിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.