പാലക്കാട് സ്വകാര്യബസ് മറിഞ്ഞ് അപകടം; 20 ഓളം പേര്‍ക്ക് പരിക്ക്

 പാലക്കാട് സ്വകാര്യബസ് മറിഞ്ഞ് അപകടം; 20 ഓളം പേര്‍ക്ക് പരിക്ക്

പാലക്കാട്: കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം. 20 ഓളം പേര്‍ക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
കോങ്ങാട് - ചെര്‍പ്പുളശ്ശേരി റോഡില്‍ പാറശേരിയിലാണ് അപകടം നടന്നത്. പാലക്കാട് നിന്നും ചെര്‍പ്പുളശേരിയിലേക്ക് പോകുകയായിരുന്നു ബസ്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 7:50 നാണ് അപകടം ഉണ്ടായത്.

അപകട വിവരം അറിഞ്ഞ ഉടന്‍ നാട്ടുകാരും അഗ്നി രക്ഷാ വിഭാഗവും, പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. പരിക്കേറ്റവരെ കോങ്ങാട്, കടമ്പഴിപ്പുറം, പാലക്കാട് ജില്ലാ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.