ആലപ്പുഴ: സീ പ്ലെയിന്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളി കോണ്‍ഫെഡറേഷന്‍.
തങ്ങളുമായി ചര്‍ച്ച ചെയ്യുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സമരം വേണ്ടന്നാണ് തീരുമാനമെന്നും സമിതി ജനറല്‍ കണ്‍വീനര്‍ പി.പി ചിത്തരഞ്ജന്‍ പറഞ്ഞു.
2013 ല്‍ സീപ്ലെയിന്‍ പദ്ധതി വന്നപ്പോഴും മത്സ്യത്തൊഴിലാളികള്‍ ശക്തമായി രംഗത്ത് വരികയും പദ്ധതി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തിരുന്നു. ഇപ്പോള്‍ രണ്ടാം തവണ പദ്ധതി കൊണ്ടുവന്നപ്പോഴും നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിക്കുകയാണ് മത്സ്യത്തൊഴിലാളി കോണ്‍ഫെഡറേഷന്‍. ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സംഘടന ആവശ്യപ്പെട്ടത്.
സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പ്രത്യക്ഷ ചര്‍ച്ചയിലേക്ക് പോകുന്നില്ലെന്നുമാണ് യോഗത്തില്‍ തീരുമാനമായത്. പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമില്ലെങ്കിലും ആശങ്കകള്‍ പരിഹരിക്കപ്പെടണം. ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.